Monday, January 5, 2026

അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം; കാട്ടാക്കടയിൽ അമ്മയ്ക്കും മകൾക്കുമെതിരെ ക്രൂരമായ ആസിഡ് ആക്രമണം

തിരുവനന്തപുരം: അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നുള്ള സംഘർഷത്തിനിടയിൽ കാട്ടാക്കടയിൽ അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി (72), മകൾ ബിന്ദു (42, ബിന്ദുവിന്റെ മകൾ അജേഷ്മ (12) എന്നിവർക്കു നേരെയാണ് അയൽവാസിയായ ചന്ദ്രിക ആസിഡ് ഒഴിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അയൽവാസിയായ ചന്ദ്രികയും മേരിയുടെ കുടുംബവുമായി അതിർത്തി സംബന്ധിച്ച് തർക്കം നിലവിലുണ്ടായിരുന്നു. തുടർന്ന്, തർക്കത്തിനിടെ ചന്ദ്രികയുടെ മകൻ കൊടുത്ത ആഡിഡ് മൂവരുടെയും ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നെന്ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Latest Articles