police
കോട്ടയം: ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സിഐയെയും രണ്ട് എഎസ്മാരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.
ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷത്തിലാണ് ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ അടക്കമുള്ള ജില്ലയിലെ പൊലീസ് ഉദ്യോസ്ഥര്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദക്ഷിണമേല ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ്തല അന്വേഷണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. സൈബര്‍ സെല്‍ എസ്എച്ച്ഓ എംജെ അരുണ്‍, എഎസ്‌ഐമാരായ പിഎന്‍ മനോജ്, അരുണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പാലാ ഡിവൈഎസ്പിക്കായിരുന്നു ഇവര്‍ക്കെതിരായ അന്വേഷണ ചുമതല.
അതേസമയം ഗുണ്ടാ ബന്ധം കണ്ടെത്തിയ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെതിരെയുള്ള നടപടി വൈകുന്നുവെന്നാണ് ആക്ഷേപം. അന്വേഷണം നടക്കുമ്പോഴും ഡിവൈഎസ്പി തല്‍സ്ഥാനത്ത് തുടരുന്നതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഭരണമുന്നണിയിലെ നേതാക്കളുമായി അടുത്തബന്ധമുള്ള ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ ഗുണ്ട അരുണ്‍ഗോപനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പൊലീസുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയത്
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…