ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കെത്തി നടന്‍ അക്ഷയ് കുമാര്‍. ഇന്ന് രാവിലെയാണ് അദ്ദേഹം പ്രയാഗ്‌രാജിലെത്തിയത്. പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹം ത്രിവേണീ സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി. 2019-ല്‍ താൻ കുംഭമളയ്‌ക്കെത്തിയിരുന്നെന്നും എന്നാല്‍ ഇത്തവണ ക്രമീകരണങ്ങളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
“2019-ലെ കുംഭമേള എനിക്കോര്‍മയുണ്ട്. ആളുകള്‍ക്ക് അന്ന് വളരെ ബുദ്ധിമുട്ടായിരുന്നു. ഇത്തവണ ഒരുപാട് ആളുകള്‍ വരുന്നു. അംബാനി, അദാനി, ഒരുപാട് അഭിനേതാക്കള്‍ എല്ലാം വന്നു. വളരെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണത്തേത്. എല്ലാവരേയും പരിചരിച്ച പോലീസുകാര്‍ക്കും മറ്റ് ജീവനക്കാക്കും നന്ദി . ഇവിടെ നല്ല സജ്ജീകരണമൊരുക്കിയ മുഖ്യമന്ത്രി യോഗിജിക്ക് ഞാന്‍ നന്ദി പറയുന്നു”- അക്ഷയ് കുമാര്‍ പറഞ്ഞു.

