Celebrity

അല്ലു അർജുനും ഫഹദ് ഫാസിലും ഇനി നേർക്കുനേർ:’പുഷ്പ’ആദ്യ ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളെ ഏറെ ആകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ പുഷ്പ(pushpa movie). സിനിമയുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം വലിയ ശ്രദ്ധനേടാറുണ്ടായിരുന്നു. ചിത്രത്തിൽ അല്ലു അർജുൻ(allu arjun) നായകനും ഫഹദ് ഫാസിൽ(fahad fazil) വില്ലൻ വേഷത്തിലുമെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ടീസറിന് ലഭിച്ച റെക്കോർഡ് നേട്ടം തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ‘വെയ്റ്റിംഗ്’ എന്നാണ് ആരാധകർ പറയുന്നത്. ചിത്രം ഡിസംബറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. 2021 ഡിസംബർ 17ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമക്കായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. അർജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.

ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സും മുറ്റംസെട്ടി മീഡിയയും ചേർന്നാണ് നിർമ്മാണം.

B4 Admin

Recent Posts

ഫോൺ കോൾ എടുക്കാത്തതിന് ക്രൂരത. ഭാര്യയെ കൊന്ന് മുഖത്ത് തിളച്ച എണ്ണയൊഴിച്ചു, ആത്മഹത്യയെന്ന് വരുത്താൻ ശ്രമം. ഭർത്താവ് പിടിയിൽ

ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…

4 hours ago

ഡിസിപ്ലിനറി നടപടി എടുത്തില്ലെന്ന് അധികൃതര്‍. സസ്പെന്‍ഷന്‍ ഭീഷണിയെന്ന് സഹപാഠികള്‍. ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു

മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…

5 hours ago

പുരാതന കാശിയില്‍ നിന്ന് ആധുനിക ഗതാഗതത്തിലേക്ക്. മോദി സര്‍ക്കാരിന്റെ വരുണ എലിവേറ്റഡ് കോറിഡോര്‍ വാരണാസിയെ എങ്ങനെ മാറ്റും ?

മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…

6 hours ago

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

8 hours ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago