Sunday, December 21, 2025

വിവാഹത്തിന് പിന്നാലെ നടനും അഭിഭാഷകനുമായ ഷുക്കൂറിന് ഭീഷണി;
വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി

കാസർഗോഡ് :പെൺമക്കൾക്ക് സ്വത്തവകാശം ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായതിനു പിന്നാലെ പ്രശസ്ത നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊലവിളി. സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വസതിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

മുസ്‌ലിം പിന്തുടർച്ച നിയമ പ്രകാരം മതപരമായി വിവാഹിതരായവരും പെൺമക്കൾ മാത്രമുള്ളവരുമായ മാതാപിതാക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്തിൽ മൂന്നിൽ രണ്ട് വിഹിതം മാത്രമേ പെൺമക്കൾക്കു ലഭിക്കൂ. പുറമേയുള്ള ഒരു ഭാഗം മാതാപിതാക്കളുടെ സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ്. ഈ നിയമത്തിലെ അപാകത ചൂണ്ടിക്കാണിക്കാനാണ് വിവാഹമെന്ന് ഷുക്കൂറും ഭാര്യ ഷീനയും വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles