actor-bala
കഴിഞ്ഞ ആഴ്ചയാണ് നടൻ ബാല രണ്ടാമതും വിവാഹിതനായത്. എന്നാൽ വിവാഹത്തിന് ശേഷം താരത്തിന് നേരെയുള്ള സൈബർ ആക്രമണം കൂടി വരുകയാണ്. നേരത്തെ ബാലയുടെ ഭാര്യ എലിസബത്തിനെതിരെയും രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ ആരോ പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്ന് ആരോപിച്ച് ബാല തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും മതത്തെ കുറിച്ചുള്ള കമന്റുകളും മെസേജുകളുമാണ് വന്ന് കൊണ്ടിരിക്കുന്നത് എന്നാണ് ബാല പറയുന്നത്. എലിസബത്തോ താനോ മതം മാറുമോ എന്ന മെസേജുകളാണ് വരുന്നതെന്നും തങ്ങൾക്ക് മതമില്ലെന്നുമാണ് മറുപടിയുമായി ബാല പറയുന്നത്.
ബാലയുടെ വാക്കുകൾ:
“തന്റെ ഭാര്യ എലിസബത്ത് ഒരു ഡോക്ടറാണെന്നും പത്ത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന് വേണ്ടിയൊരു ഓപ്പറേഷന്‍ ഉണ്ടെന്നും, തങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് ആ ഓപ്പറേഷന് കൊടുക്കെന്നുമാണ് ബാല വിമർശകരോട് പറയുന്നത്. തന്നെ മോശം പറഞ്ഞോ, പക്ഷെ ഈ കൊവിഡ് സമയത്ത് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാമെന്നും ബാല പറയുന്നു. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ? തന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ടെന്നും,പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് താനെന്നും ബാല വിമർശകരോട് പറഞ്ഞു. കൂടാതെ താനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന് ചോദിച്ച് മെസേജുകള്‍ വരുന്നുണ്ടെന്നും, ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമെ പറഞ്ഞിട്ടുള്ളതാണെന്നും ആളുകളെ സ്‌നേഹിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് അറിയുള്ളു എന്നും ബാല പറയുന്നു.”
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…