Monday, December 15, 2025

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ “അമ്മ “യുടെ പ്രതികരണം വൈകിപ്പിച്ചത് നടൻ ജഗദീഷ് ?വെളിപ്പെടുത്തലുമായി ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസ് തോമസ് !

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനയായ “അമ്മ “യുടെ പ്രതികരണം വൈകിപ്പിച്ചത്
നടൻ ജഗദീഷാണെന്ന വെളിപ്പെടുത്തലുമായി ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസ് തോമസ് രംഗത്തെത്തി .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന അന്നുതന്നെ വാർത്താസമ്മേളനം നടത്താൻ അമ്മയും,ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരുന്നെന്നും എന്നാൽ ജഗതീഷ് ഇടപെട്ട് ആ തീരുമാനം മാറ്റുകയായിരുന്നെന്നുമാണ് ജോസ് തോമസ് വെളിപ്പെടുത്തിയത്.
എന്നാൽ ഇതിനെകുറിച്ച് മുൻപ് ഫെഫ്‌ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു .പത്ര സമ്മേളനം നടത്താം എന്ന് ആവശ്യപ്പെട്ടപ്പോൾ അന്ന് എതിർത്ത പലരും പിന്നീട് പുരോഗമനക്കാരായി മാദ്ധ്യമങ്ങളുടെ മുന്നിൽ വന്നു എന്നാണ് ബി ഉണ്ണികൃഷ്ണൻ അന്ന് പറഞ്ഞത് .

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന അന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയും മോഹൻലാലുമായി സംസാരിക്കുകയും വാർത്താസമ്മേളനം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നും എന്നാൽ വാർത്ത സമ്മേളനം നടത്തുകയോ മാദ്ധ്യമങ്ങളെ കാണുകയോ ചെയ്യരുതെന്ന നടൻജഗദീഷിന്റെ വാദം ബാക്കിയുള്ളവർ ശരി വെക്കുകയുമായിരുന്നുവെന്ന് ജോസ് തോമസ് പറഞ്ഞു.അതെസമയം, റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരണം വൈകിയതിൽ ,അമ്മയുടെ പേരിൽ നടൻ ജഗദീഷ് ക്ഷമ ചോദിച്ചിരുന്നു .

Related Articles

Latest Articles