Sunday, December 21, 2025

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് !നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പിടിയിൽ

സുൽത്താൻ ബത്തേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മലയാള നടൻ അറസ്റ്റിൽ. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നി തെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് നടന്‍ കലാഭവന്‍ സോബി ജോര്‍ജ് (56) പിടിയിലായത്. കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ഇയാളെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സോബിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.

2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് പല തവണകളിലായി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു പണം കൈപ്പറ്റിയത്. എന്നാൽ പണം കൈപറ്റിയിട്ടും വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ സോബി ചെയ്തില്ല. തുടര്‍ന്നാണ് പുൽപ്പള്ളി സ്വദേശി കഴിഞ്ഞ വർഷം പരാതിയുമായി പോലീസിനെ സമീപിച്ചത്.

Related Articles

Latest Articles