വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് !നടന് കലാഭവന് സോബി ജോര്ജ് പിടിയിൽ
സുൽത്താൻ ബത്തേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മലയാള നടൻ അറസ്റ്റിൽ. സ്വിറ്റ്സര്ലന്ഡില് ജോലി വാഗ്ദാനം ചെയ്ത് പുല്പ്പള്ളി താന്നി തെരുവ് സ്വദേശിയില്നിന്ന് ലക്ഷങ്ങള് തട്ടിയ ശേഷം മുങ്ങിയ കേസിലാണ് നടന് കലാഭവന് സോബി ജോര്ജ് (56) പിടിയിലായത്. കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ഇയാളെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സോബിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില് കേസുകളുണ്ട്.
2021 സെപ്റ്റംബര് മുതല് 2022 മാര്ച്ച് വരെയുള്ള കാലയളവിലാണ് പുല്പ്പള്ളി സ്വദേശിയില്നിന്ന് പല തവണകളിലായി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു പണം കൈപ്പറ്റിയത്. എന്നാൽ പണം കൈപറ്റിയിട്ടും വീസ നല്കുകയോ പണം തിരികെ നല്കുകയോ സോബി ചെയ്തില്ല. തുടര്ന്നാണ് പുൽപ്പള്ളി സ്വദേശി കഴിഞ്ഞ വർഷം പരാതിയുമായി പോലീസിനെ സമീപിച്ചത്.
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…