Celebrity

മൈഥിലി ഇനി സമ്പത്തിന് സ്വന്തം; ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് വിവാഹം കഴിഞ്ഞ് താരം, ആശംസകളുമായി പ്രിയപ്പെട്ടവർ

പ്രേക്ഷകരുടെ ഇടയിൽ വ്യത്യസ്‌തകഥാപാത്രങ്ങളുമായി കടന്നുവന്ന താരമാണ് മൈഥിലി. എന്നാൽ, പെട്ടെന്നായിരുന്നു താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തത്. താരം എവിടെയായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍. സോഷ്യല്‍മീഡിയയിലും അത്ര സജീവമായിരുന്നില്ല നടി. ഇപ്പോഴിതാ മൈഥിലി വിവാഹിതയായെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആര്‍കിടെക്ടായ സമ്പത്താണ് വരന്‍. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്.

കാവ്യ മാധവനുള്‍പ്പടെ നിരവധി താരങ്ങളെ വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു. ഉണ്ണിയുടെ കരവിരുതിനെക്കുറിച്ച് പറഞ്ഞ് താരങ്ങളും എത്താറുണ്ട്. ബ്രൈഡ് ഓഫ് ദ ഡേ എന്ന ക്യാപ്ഷനോടെയായാണ് ഉണ്ണി മൈഥിലിയുടെ ചിത്രം പങ്കുവെച്ചത്. ചന്ദനക്കളര്‍ കസവ് സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും വെച്ച് ചിരിച്ച് നില്‍ക്കുന്ന മൈഥിലിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ വീഡിയോയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. തുളസിമാലയും താമരപ്പൂവും അണിഞ്ഞ് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൈഥിലിയുടേയും ഭര്‍ത്താവിന്റെയും ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു.

മൈഥിലിയുടെ വിവാഹ വീഡിയോ പങ്കിട്ട് നടി അനുമോളും പങ്കുവെച്ചിരുന്നു. ഒരുപാട് സന്തോഷമുണ്ട്, ഇനിയങ്ങോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. എന്നും സന്തോഷമായിരിക്കട്ടെ. ഹാപ്പി മാരീഡ് ലൈഫ് എന്നായിരുന്നു അനുമോള്‍ കുറിച്ചത്. നടി സൃന്ദ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മൈഥിലിയോടൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

admin

Recent Posts

കുടുംബ പ്രശ്‌നം ! വർക്കലയിൽ അച്ഛന്‍ തീകൊളുത്തിയ അമ്മയും മകനും ചികിത്സയിലിരിക്കെ മരിച്ചു

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് അച്ഛന്‍ തീകൊളുത്തിയ മകനും അമ്മയും ചികിത്സയിലിരിക്കെ മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

24 mins ago

വോട്ടിന് വേണ്ടി എന്തൊക്കെ കാണണം

സോണിയ ഗാന്ധിക്ക് ക്ഷേത്രം പണിത് കോൺഗ്രസ്‌ ; വോട്ടിനല്ലേയെന്ന് സോഷ്യൽ മീഡിയ

27 mins ago

രാഹുലേ…വിട്ടേക്ക് ! അലങ്കാരപ്പണിക്ക് ടെൻഡർ വരെ വിളിച്ചു ബിജെപി

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് തുടർഭരണം പ്രവചിക്കുമ്പോൾ മൂന്നാം മോദി സർക്കാരിനുള്ള ഒരുക്കത്തിൽ ബിജെപി

1 hour ago

രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും ? 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം! വോട്ടെണ്ണുക ഇങ്ങനെ

ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ…

1 hour ago

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി !പോലീസ് അന്വേഷണം ആരംഭിച്ചു

കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ…

2 hours ago

മദ്യനയ കേസ് ; കെ കവിതക്ക് തിരിച്ചടി ! ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കാലാവധി വീണ്ടും…

2 hours ago