India

പി.എസ്. ശ്രീധരന്‍പിള്ളയുടെ അതിഥിയായി മോഹൻലാൽ; ഗോവ രാജ്ഭവൻ സന്ദർശിച്ച് താരം

ഗോവ ഗവർണർ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെയാണ് ഗവർണറെ സന്ദർശിക്കാൻ മോഹൻലാലും സംഘവും മുഖ്യാതിഥിയായി രാജ് ഭവനിലെത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.

തുടർന്ന് ഈ ചിത്രങ്ങൾ പിഎസ് ശ്രീധരൻപിള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. ”ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കുന്ന, പ്രിയ താരം മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി എത്തി. ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”-എന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.എസ്. ശ്രീധരന്‍പിള്ള കുറിച്ചത്.

അതേസമയം മടക്കയാത്രയ്ക്ക് മുമ്പായി പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിംഗ് സമ്മാനിച്ചു. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മാത്രമല്ല മോഹന്‍ലാലും കൂടിക്കാഴ്ചുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മോഹൻലാലും ഗോവ ഗവർണറോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ”ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയെ ഇന്ന് രാജ്ഭവനിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിങ്ങളുടെ ആതിഥ്യത്തിന് വളരെയേറെ നന്ദി”-എന്നാണ് മോഹൻലാൽ കുറിച്ചത്.http://

Anandhu Ajitha

Recent Posts

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

23 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

2 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

3 hours ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

4 hours ago

പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ! രക്ഷയായത് പൈലറ്റ് നടത്തിയ ബെല്ലി ലാൻഡിംഗ് ! ഒഡീഷയിൽ ചെറു യാത്രാവിമാനം തകർന്ന് വീണു ! ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…

4 hours ago