Actor Rajinikanth in hospital; Worshipers with prayers
ചെന്നൈ: നടന്‍ രജനികാന്ത് ആശുപത്രിയിൽ. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം കുടുംബമോ ആശുപത്രി അധികൃതരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, രജനികാന്തിനെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന് പ്രാര്‍ത്ഥനകളുമായി ഒട്ടേറെപ്പേരെത്തി. സ്ഥിരമായി ഉദരസംബന്ധമായ അസുഖങ്ങള്‍ രജനികാന്തിനെ അലട്ടുന്നുണ്ടായിരുന്നു, അതിന്‍റെ ഭാഗമായിട്ടാവാം ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. 73കാരനായ രജനികാന്തിന്‍റെ ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച ആശുപത്രിയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…