കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി തമിഴ് നടന്‍ (Surya) സൂര്യ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. എതർക്കും തുനിന്തവൻ’ എന്ന സിനിമയുടെ കേരള റിലീസിങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ.
സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.ഇങ്ങനെയൊക്കെ ഇപ്പോഴും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയാണ് താനെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര്‍ ഇമേജാണ് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെ ലാബിലേക്ക് നാല് ഫോണുകളും കൊറിയര്‍ അയച്ചു. നാലിലെയും വിവരങ്ങള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…
വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…