ചെന്നൈ: ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് (Tooth Brush) തുളച്ചുകയറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ബ്രഷ് വായില്‍ നിന്ന് നീക്കം ചെയ്തു. കാഞ്ചിപുരം സ്വദേശിനിയായ രേവതിയുടെ വായില്‍ നിന്നാണ് ബ്രഷ് നീക്കം ചെയ്തത്.
മുഖം അടിച്ച് വീണതോടെ ബ്രഷ് വായയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി.പിന്നീട് വായ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത സാഹചര്യമുണ്ടായി. ഉടന്‍ തന്നെ ബന്ധുക്കള്‍ രേവതിയെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അനസ്തേഷ്യ നൽകി വായിൽ നിന്ന് ടൂത്ത് ബ്രഷ് എടുക്കാൻ ശ്രമിച്ചപ്പോൾ പകുതി ഭാഗം മാത്രമേ പുറത്തുവന്നുള്ളു. ബാക്കി പകുതി ചെവിയുടെയും അണപ്പല്ലിന്റെയും ഭാഗത്ത് തുളച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഈ ഭാഗവും പുറത്തെടുത്തു
യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…
പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…
എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…
ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…
രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…