Surya-jyothika-son-dev
മലയാളികൾക്കേറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും പുറകെ മകനും ബിഗ് സ്‌ക്രീനിൽ ഇടം നേടാനൊരുങ്ങുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സൂര്യയുടെയും ജ്യോതികയുടെയും മകൻ ദേവ് ആണ് സിനിമാരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും ഉള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേവിനോട് രംഗം വിശദീകരിക്കുന്ന പ്രദീപ് രംഗനാഥനാണ് ചിത്രത്തിലുളളത്. ദേവ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ആരാധകർ ദേവിന്റെ വരവിനായി കാത്തിരിക്കുകയാണ്.
തുനിന്തവന്‍ എന്ന ചിത്രമാണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…