Kerala

“ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാനാകില്ല” ചാന്ദ്നി കൊലപാതകത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ

ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തുവന്നു. സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിൽ കൂടിയാണ് നടൻ പ്രതികരണം അറിയിച്ചിരിക്കുന്നത്.

I will never be able to put in words, the pain caused from this heart wrenching news. My prayers for the family.
We need to know, that In times where we don’t know who surround us, How do we keep our kids safe?

“ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുടുംബത്തിന് വേണ്ടി എന്റെ പ്രാർത്ഥനകൾ.

നമ്മൾ അറിയണം, ആരാണ് നമ്മെ ചുറ്റിപ്പറ്റിയുള്ളതെന്ന് അറിയാത്ത സമയങ്ങളിൽ, നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?” എന്നാണ് ഉണ്ണി കുറിച്ചത് .

അതേസമയം കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പെൺകുട്ടി അതിക്രൂര പീഡനത്തിനിരയായെന്നാണ് വിവരം. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞെരിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളും കഴുത്തില്‍ കറുത്ത ചരടിട്ട് മുറുക്കിയ പാടുകളും കാണപ്പെട്ടിട്ടുണ്ട്. രഹസ്യ ഭാഗങ്ങളില്‍ അടക്കം കുട്ടിയുടെ ശരീരം ആസകലം മുറിവുകളുണ്ട്. മൃതദേഹം ഇന്നുതന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാളെ സംസ്‌കാരം നടത്താനാണ് തീരുമാനം. മൂന്നുമണിക്കൂറോളം നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ചതെറിയുടെ സംസ്‌കൃതത്തിലെ പേരാണ് ഭഗവദ്ഗീത !!! ഭാരതീയ ഇതിഹാസത്തെ അപമാനിച്ച് എസ്സൻസ് ഗ്ലോബൽ പ്രവർത്തകൻ ടോമി സെബാസ്റ്റ്യൻ ! , ഹൈന്ദവ സംഘടനകൾ നിയമ നടപടി സ്വീകരിക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ

തിരുവനന്തപുരം : ഭാരതീയ ഇതിഹാസം ഭഗവദ്ഗീതയെ അപമാനിച്ച എസ്സൻസ് ഗ്ലോബൽ പ്രവർത്തകനായ ടോമി സെബാസ്റ്റ്യനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'ഭഗവാൻ ശ്രീകൃഷ്ണൻ…

8 mins ago

കേരളത്തിൽ ബിജെപി അവഗണിക്കാനാകാത്ത ശക്തിയായി !

എതിരാളികൾ പോലും സമ്മതിക്കുന്ന മുന്നേറ്റത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തത്വമയിയോട്‌ പ്രതികരിക്കുന്നു

16 mins ago

കേരളം മുഴുവൻ താമര വിരിയുന്ന കാലം കൈയ്യെത്തും ദൂരത്ത്!!ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയും ! സംസ്ഥാനത്ത് ബിജെപിക്കുണ്ടായ അത്ഭുതകരമായ വളർച്ച വിശദീകരിച്ച് സന്ദീപ് ജി വാര്യർ ; കുറിപ്പ് വൈറൽ

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…

1 hour ago

പാകിസ്ഥാനല്ല, ഇന്ത്യ തന്നെ മുന്നിൽ !

തോൽവിയേറ്റു വാങ്ങാൻ പാകിസ്ഥാന് ഇനിയും ജീവിതം ബാക്കി !

1 hour ago

നീതിക്ക് വേണ്ടി പോരാടുമ്പോൾ ക്രൂരമായ വ്യക്തിഹത്യ ; ഇൻഡി മുന്നണിക്ക് സ്വാതി മലിവാളിന്റെ കത്ത് ; വെട്ടിലായി ആംആദ്മി !

ദില്ലി : ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ. രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി…

2 hours ago

പ്രണയത്തില്‍ നിന്ന് പിന്‍മാറി ! മുംബൈയിൽ പെൺകുട്ടിയെ നടുറോഡിൽ സ്പാനറുകൊണ്ട് അടിച്ചുകൊന്നു ; തിരിഞ്ഞുനോക്കാതെ ജനം

മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡിൽ വച്ച് അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിലേക്ക് യുവാവിനെ നയിച്ചത്. സ്പാനർ ഉപയോഗിച്ചാണ്…

2 hours ago