നടൻ ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള ‘ഐആം ഉണ്ണിമുകുന്ദന്‍’ എന്ന യൂസര്‍നെയിമിലുള്ള അക്കൗണ്ടിലാണ് ഹാക്കർമാർ കടന്നു കയറിയത്. ഇപ്പോള്‍ അക്കൗണ്ടില്‍നിന്ന് ലഭിക്കന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്നും . പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും താരം അറിയിച്ചു
‘പ്രധാന അറിയിപ്പ്. എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു. അക്കൗണ്ടില്‍നിന്ന് വരുന്ന അപ്‌ഡേറ്റുകള്‍, ഡിഎമ്മുകള്‍, സ്റ്റോറികള്‍, കണ്ടന്റുകള്‍ എന്നിവ എന്നില്‍നിന്നുള്ളതല്ല. അവ ഹാക്കര്‍മാരാണ് പോസ്റ്റുചെയ്യുന്നത്. ഇപ്പോള്‍ അക്കൗണ്ടില്‍നിന്ന് ലഭിക്കന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുത്. പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്’, ഉണ്ണി മുകുന്ദന്‍ അറിയിച്ചു.
‘ഗെറ്റ് സെറ്റ് ബേബി’യാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘മാര്‍ക്കോ’യുടെ വിജയത്തെത്തുടര്‍ന്ന് താരം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരുന്നു.

