surya
നടൻ വിദ്യുത് ജാംവാൽ വിവാഹിതനാവുന്നു. ഫാഷൻ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്താനിയാണ് വധു. ഈ മാസം ഒന്നാം തിയതി ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം . നടൻ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
താജ്മഹലിന്റെ പശ്ചാത്തലത്തിലുള്ള ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹവാർത്തയും പരന്നത്. തുടർന്ന് വിവാഹ വാർത്ത ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഇരുവരും രംഗത്തെത്തുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ് ലി ഉൾപ്പടെയുള്ള നിരവധി പ്രമുഖരുടെ സ്വകാര്യ സ്റ്റൈലിസ്റ്റ് ആണ് നന്ദിത. 2013ൽ എത്തിയ കമാൻഡോയിലൂടെയാണ് ആദ്യമായി വിദ്യുത് നായകനായതെങ്കിലും. 2011ൽ തെലുങ്ക് ചിത്രം ‘ശക്തി’യിലൂടെയാണ് വിദ്യുത് സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. ഇതേ വർഷം പുറത്തിറങ്ങിയ ജോൺ എബ്രഹാം നായകനായ ‘ഫോഴ്സി’ലൂടെ നടൻ ബോളിവുഡിലേക്കുമെത്തി. നന്ദിതയുടെ രണ്ടാം വിവാഹമാണിത്. വ്യവസായി സഞ്ജയ് കപൂർ ആണ് അവരുടെ ആദ്യ ഭർത്താവ്. നന്ദിതയുമായി വേർപിരിഞ്ഞതിനു ശേഷം ബോളിവുഡ് താരം കരിഷ്മ കപൂറിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…