Thursday, May 16, 2024
spot_img

നടനും സൂര്യയുടെ ഉറ്റ സുഹൃത്തുമായ വിദ്യുത് ജാംവാൽ വിവാഹിതനാവുന്നു: വധു വിരാട് കോഹ് ലിയുടെ സ്റ്റൈലിസ്റ്റ്

നടൻ വിദ്യുത് ജാംവാൽ വിവാഹിതനാവുന്നു. ഫാഷൻ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്‍താനിയാണ് വധു. ഈ മാസം ഒന്നാം തിയതി ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം . നടൻ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

താജ്മഹലിന്റെ പശ്ചാത്തലത്തിലുള്ള ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹവാർത്തയും പരന്നത്. തുടർന്ന് വിവാഹ വാർത്ത ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഇരുവരും രം​ഗത്തെത്തുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ് ലി ഉൾപ്പടെയുള്ള നിരവധി പ്രമുഖരുടെ സ്വകാര്യ സ്റ്റൈലിസ്റ്റ് ആണ് നന്ദിത. 2013ൽ എത്തിയ കമാൻഡോയിലൂടെയാണ് ആദ്യമായി വിദ്യുത് നായകനായതെങ്കിലും. 2011ൽ തെലുങ്ക് ചിത്രം ‘ശക്തി’യിലൂടെയാണ് വിദ്യുത് സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. ഇതേ വർഷം പുറത്തിറങ്ങിയ ജോൺ എബ്രഹാം നായകനായ ‘ഫോഴ്സി’ലൂടെ നടൻ ബോളിവുഡിലേക്കുമെത്തി. നന്ദിതയുടെ രണ്ടാം വിവാഹമാണിത്. വ്യവസായി സഞ്ജയ് കപൂർ ആണ് അവരുടെ ആദ്യ ഭർത്താവ്. നന്ദിതയുമായി വേർപിരിഞ്ഞതിനു ശേഷം ബോളിവുഡ് താരം കരിഷ്‍മ കപൂറിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്.

Related Articles

Latest Articles