Wednesday, December 17, 2025

വിനായകനെതിരെ കുരുക്ക് മുറുകുന്നു: ഫോൺ ഹാജരാക്കാൻ യുവതിക്ക് നിർദ്ദേശം, നടനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മലപ്പുറം : നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവതിയുടെ മൊഴി കല്‍പറ്റ പൊലീസ് രേഖപ്പെടുത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും.

ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരുന്നത്. പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമാര്യാദയായി സംസാരിച്ചു എന്ന ആരോപണം സോഷ്യല്‍ മീഡിയയിലൂടെയാണ്‌ യുവതി ആദ്യം ഉന്നയിച്ചത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്കിയിരുന്നത്.

സംഭവം നടന്നത് കല്പറ്റയിലായതിനാല്‍ പരാതി കല്പറ്റ പോലീസിന് കൈമാറുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ യുവതിയുടെ കൂടെയുണ്ടായിരുന്നയാളുടെയും മൊഴിയെടുത്തു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. ഫോണ്‍ കോള്‍ ഡീറ്റൈല്‍സുകള്‍ പൊലീസ് പരിശോധിച്ചു.

പരാതിയില്‍ പറഞ്ഞ സമയത്ത് സംഭാഷണം നടന്നിരുന്നു എന്ന തെളിവ് ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. ഫോണ്‍ ഹാജരാക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles