ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രം എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. ആ ഒരറ്റ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് വിശാഖ് നായര്‍. പിന്നീട് നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചു. താൻ വിവാഹിതനാകാൻ പോകുന്ന കാര്യം വൈശാഖ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ജയപ്രിയ നായരാണ് വിശാഖിന്റെ വധു. ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ ആരാധകരും
സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ജനപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും എന്റെ നവവധുവിനെ പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം’, എന്നായിരുന്നു വിശാഖ് കുറിച്ചത്.
ആനന്ദം എന്ന ഹിറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2016 ഒക്ടോബര്‍ 21ന് ആണ്. വിശാഖിന്റെ മാനറിസങ്ങള്‍ ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ചങ്ക്സ്, മാച്ച്ബോക്സ്, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ തുടങ്ങിയവയിലും വിശാഖ് നായര്‍ വേഷമിട്ടിട്ടുണ്ട്. വിശാഖ് നായരുടേതായി ചിരിയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…
ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി
നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…
ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…
ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…