Tuesday, October 13, 2026

നടൻ വിശാഖ് നായർ വിവാഹിതനാവുന്നു; ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും

‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന യുവ നടന്‍ വിശാഖ് നായർ വിവാഹിതനാകുന്നു. ജയപ്രിയ നായർ ആണ് വധു.

ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വിശാഖ് .

‘ജീവിതത്തിലെ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതാണ് എന്റെ നവവധു ജയപ്രിയ നായർ. ഞങ്ങൾ വിവാഹിരാകുന്നു. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം.’ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിശാഖ് സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേസമയം ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

‘ആനന്ദം’ സിനിമയിലൂടെ അഭിനയരംത്തെത്തിയ വിശാഖ് ഒരുപിടി മലയാളചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറി. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ഇതിനിടെ ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചിരുന്നു.

Related Articles

Latest Articles