actres-devi-chandana-tested-positive-for-covid
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ ഭയത്തിലാണ്. മാത്രമല്ല വകഭേദങ്ങളായ ഒമിക്രോണും ഡെല്‍റ്റയും പടരുന്ന സാഹചര്യമാണുള്ളത്. ഈ ദിവസങ്ങളിൽ നിരവധിപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ നടി ദേവി ചന്ദ്‍നയും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
”കൊവിഡ് പൊസീറ്റിവായിരിക്കുന്നു. ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു. കാര്യമായി ഒന്നുമില്ല… മരുന്ന് കഴിക്കുന്നുണ്ട്.. പെട്ടെന്ന് തിരിച്ചുവരാം പ്രിയപ്പെട്ടവരെ, എല്ലാവരും പ്രാര്‍ഥിക്കണമെന്നും സുരക്ഷിതരായിരിക്കൂവെന്നും ദേവി ചന്ദ്‍ന സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.”
ആദ്യ തരംഗത്തിന്റെ അത്രഗുരുതരമായ ആരോഗ്യപ്രശ്‍നങ്ങളുണ്ടാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും മഹാമാരി സൃഷ്‍ടിക്കുന്ന ആശങ്ക ചെറുതല്ല. കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്ത് എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ രോഗവിവരം പങ്കുവച്ചത്. ചെറിയ പനി ഒഴികെ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നെന്നും അദ്ദേഹം കുറിച്ചു.
”ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെങ്കിലും ഇന്നലെത്തെ പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ചെറിയ പനി ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല, സുഖമായിരിക്കുന്നു. അധികൃതരുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ചെയ്യുക, പരമാവധി ശ്രദ്ധിക്കുക.”- എന്ന് മമ്മൂട്ടി കുറിച്ചു.
എസ്.എൻ സ്വാമി, കെ മധു കൂട്ടുകെട്ടിലൊരുങ്ങുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ടിംഗിനിടയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു.
ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…