കൊച്ചി: നടിയെ ബാലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടിലെത്തില്ല. യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും. കേസിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവേയാണ് യാത്ര മാറ്റിയത്.
വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. ഇന്ന് കൊച്ചിയിൽ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിക്കും.
വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തെ തുടർന്നാണ് യാത്ര മാറ്റിയത്. നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.

