dileep
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിൻ ലാൽ.
2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ സമീപിച്ചത്. ആദ്യം ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടതെന്നും മൊഴിമാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്നും വാഗ്ദാനം ചെയ്തുവെന്നും തങ്ങൾ ദിലീപിന്‍റെ ആളുകളാണെന്ന് അവര്‍ വ്യക്തമാക്കിയതായും കേസില്‍ മാപ്പുസാക്ഷിയായ വിപിൻ ലാൽ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ നൽകിയ മൊഴി മാറ്റിപ്പറയാൻ താന്‍ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷമാണ് ഭീഷണിക്കത്തുകൾ എത്തുന്നത്. നവംബറിൽ കേസ് പരിഗണിക്കുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് കത്തിലെ സന്ദേശം. കാസര്‍കോട് വന്ന് നിന്‍റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ. എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം. അങ്ങനെയെങ്കിൽ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നുമാണ് കത്തിലുള്ളത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം സ്വാധീനിക്കാൻ വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
വന്നത് ദിലീപിൻറെ ആളുകൾ തന്നെയെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ മറ്റാർക്കും ബന്ധപ്പെടേണ്ട കാര്യമില്ല. ദിലീപുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. സിനിമയിൽ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും വിപിന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. യഥാർത്ഥ മൊഴി അതല്ല. ഭയം കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും സഹതടവുകാരനായ സുനിൽകുമാറിന് കത്ത് എഴുതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും വിപിൻ ലാൽ വ്യക്തമാക്കി.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…