ദില്ലി; നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ഏഴര വർഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത് അതെസമയം വിചാരണ നീണ്ടുപോകുന്നതിൽ സുപ്രീംകോടതി വിചാരണ കോടതിയെ വിമർശിച്ചു .ഇതെന്ത് വിചാരണയാണെന്നാണ് കോടതി ചോദിച്ചത്.
കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ നീട്ടി കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നുകാട്ടി സംസ്ഥാന സർക്കാർസുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു .ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ അനുവദിച്ചാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യത ഉണ്ടെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു . ജാമ്യം ലഭിച്ചാൽ നടിയെ ഭീഷണിപ്പെടുത്താനും ദൃശ്യങ്ങൾ പുറത്തുവിടാനുമുള്ള സാധ്യതകളും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു അതെസമയം സംസ്ഥാന സര്‍ക്കാരിന്റെ അടക്കം എതിര്‍പ്പ് തള്ളിക്കൊണ്ടാണ് പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

