Cinema

“സ്വന്തം പെണ്ണിനെ വേറൊരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ”: കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് ദുർഗ കൃഷ്ണ

കൃഷ്ണ ശങ്കറും ദുർ​ഗയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനങ്ങളെലാം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. എന്നാൽ ചിത്രത്തിലെ ​ഗാനരം​ഗത്തിലുള്ള ലിപ്‌ലോക്ക് രം​ഗം ചൂണ്ടിക്കാട്ടി വന്ന വിമർശന കമന്റിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ദുർഗ കൃഷ്ണ

‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്‌തു, ഇവന് നാണമില്ലേ’എന്നായിരുന്നു വിമർശകൻ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ‘മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?’ എന്നാണ് ദുർഗ നൽകിയ മറുപടി. നടിയുടെ ഭർത്താവ് അർജുൻ രവീന്ദ്രനാണ് കുടുക്ക് 2025 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോഴായിരുന്നു ഇത്തരത്തിലൊരു പ്രതികരണം.

ഇത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതല്ലാതെ ഞങ്ങൾ ഡയറക്ടറോട് പറഞ്ഞു ചെയ്യിപ്പിക്കുന്ന സംഭവമല്ലെന്നും, ഇത് നമ്മുടെ ജോലിയാണെന്നും ദുർഗ സീനിനെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. മാത്രമല്ല അവിടെ കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ്. രണ്ട് കഥാപാത്രങ്ങൾ തമ്മിലാണ് ആ സംഭവം നടക്കേണ്ടതെന്നും നടി പറയുന്നു.

അതേസമയം കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാൻ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഭർത്താവ് അർജുൻ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അർജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അത് ഞങ്ങളുടെ പേഴ്‌സണൽ ലൈഫിനെ എഫക്ട് ചെയ്യേണ്ട കാര്യമില്ലെന്നും സീനിനെക്കുറിച്ച് ദുർ​ഗ പറഞ്ഞിരുന്നു.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

7 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

11 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

12 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

13 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

13 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

13 hours ago