India

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തന്നെ; കൈമാറ്റം 18,000 കോടിക്ക്; അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ

ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ (AirIndia) ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 8,000 കോടി രൂപക്കാണ്​ ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുക്കുക. 67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി ടാറ്റ കുടുംബത്തിലേക്ക് തിരികെ എത്തുന്നത്. ഡിസംബറിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും.

ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങ് ഉൾപ്പെട്ട കൺസോർഷ്യമാണ് ടെൻഡർ സമർപ്പിച്ചിരുന്നത്. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്നു മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു.

ടാറ്റ സൺസിന്​ എയർ ഇന്ത്യ കൈമാറുകയാണെന്ന വിവരം ഡി​പ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ സെക്രട്ടറി തുഹിൻ കാന്തും സ്ഥിരീകരിച്ചു. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953 ൽ കേന്ദ്ര സർക്കാർ ടാറ്റയിൽനിന്നു കമ്പനി ഏറ്റെടുത്തു.

admin

Recent Posts

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ് !ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നൽകിയ കത്ത് പ്രകാരം നീക്കം ചെയ്തിരിക്കുന്നത് മോട്ടോർ നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ

ആലപ്പുഴ : പ്രമുഖ വ്‌ളോഗർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നൽകിയ കത്ത്…

1 min ago

ടി എൻ പ്രതാപൻ കോൺഗ്രസിന്റെ ശാപം ! ജനങ്ങളെ വഞ്ചിച്ച നേതാവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കണം; മുൻ എംപിക്കെതിരെ തൃശ്ശൂരിൽ പോസ്റ്റർ

തൃശ്ശൂർ : കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെതിരെ തൃശ്ശൂരിൽ പോസ്റ്റർ. തൃശ്ശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ്ക്ലബ് റോഡിലുമാണ്…

21 mins ago

അളിയൻ വാദ്രയെ കൂടെ ഏതെങ്കിലും മണ്ഡലത്തിൽ നിർത്തണമെന്ന് പരിഹസിച്ച് ബിജെപി I PRIYANKA GANDHI

രാഹുൽ ഗാന്ധി മാറി വയനാട്ടിൽ പ്രിയങ്ക വരുമ്പോൾ വഞ്ചിതരായത് ഈ മൂന്ന് നേതാക്കൾ! വിശദ വിവരങ്ങളിതാ I RAHUL GANDHI

33 mins ago

ലോക്‌സഭയുടെ സ്പീക്കർ ആര് ? കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

ദില്ലി : 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി…

1 hour ago

മുഖ്യനും മകളും വെള്ളം കുടിക്കും ! മാസപ്പടിക്കേസിൽ പിണറായി വിജയനും വീണ വിജയനും ഹൈക്കോടതി നോട്ടീസ് ; തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ ; കുരുക്ക് മുറുകുന്നു !

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എം…

1 hour ago

സ്വാഭാവിക നടപടിയെങ്കിലും ഈ നോട്ടീസിന് വലിയ രാഷ്ട്രീയ പ്രാധാന്യം ! NOTICE TO KERALA CM

വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക നടപടി I PINARAYI VIJAYAN #pinarayivijayan #veenavijayan #exalogic

2 hours ago