durga-krishna
കൃഷ്ണ ശങ്കറും ദുർഗയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനങ്ങളെലാം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. എന്നാൽ ചിത്രത്തിലെ ഗാനരംഗത്തിലുള്ള ലിപ്‌ലോക്ക് രംഗം ചൂണ്ടിക്കാട്ടി വന്ന വിമർശന കമന്റിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ദുർഗ കൃഷ്ണ
‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലേ’എന്നായിരുന്നു വിമർശകൻ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ‘മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?’ എന്നാണ് ദുർഗ നൽകിയ മറുപടി. നടിയുടെ ഭർത്താവ് അർജുൻ രവീന്ദ്രനാണ് കുടുക്ക് 2025 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോഴായിരുന്നു ഇത്തരത്തിലൊരു പ്രതികരണം.
ഇത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതല്ലാതെ ഞങ്ങൾ ഡയറക്ടറോട് പറഞ്ഞു ചെയ്യിപ്പിക്കുന്ന സംഭവമല്ലെന്നും, ഇത് നമ്മുടെ ജോലിയാണെന്നും ദുർഗ സീനിനെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. മാത്രമല്ല അവിടെ കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ്. രണ്ട് കഥാപാത്രങ്ങൾ തമ്മിലാണ് ആ സംഭവം നടക്കേണ്ടതെന്നും നടി പറയുന്നു.
അതേസമയം കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാൻ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഭർത്താവ് അർജുൻ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അർജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അത് ഞങ്ങളുടെ പേഴ്‌സണൽ ലൈഫിനെ എഫക്ട് ചെയ്യേണ്ട കാര്യമില്ലെന്നും സീനിനെക്കുറിച്ച് ദുർഗ പറഞ്ഞിരുന്നു.
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…