Celebrity

തെന്നിന്ത്യൻ താരം ഹൻസിക വിവാഹിതയാകുന്നു! വിവാഹം ഡിസംബറില്‍ ജയ്പൂരിലെ കൊട്ടാരത്തില്‍, പ്രതികരിക്കാതെ താരം

തെന്നിന്ത്യന്‍ താരം ഹന്‍സിക വിവാഹിതയാകുന്നു. ഈ വര്‍ഷം ഡിസംബറിലായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ജയ്പൂര്‍ കൊട്ടാരത്തില്‍ വച്ചാകും വിവാഹമെന്നാണ് സൂചന. ജയ്പൂരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ പ്രൗഢ ഗംഭീരമായാകും ചടങ്ങുകള്‍ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയെന്നാണ് വിവരം.

അതേസമയം, വിവാഹവുമായി ബന്ധപ്പെ ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. നടിയോ കുടുംബമോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അല്ലു അര്‍ജുനിന്റെ നായികയായിട്ടാണ് ഹന്‍സിക സിനിമയില്‍ എത്തിയത്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. നിലവില്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ നടി തിളങ്ങുകയാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ ‘കോയി മില്‍ ഗയ’യില്‍ ബാലതാരമായി ഹന്‍സിക അഭിനയിച്ചിരുന്നു.

തമിഴ് സിനിമ ‘റൗഡി ബേബി’യാണ് ഹന്‍സികയുടെ അടുത്ത പ്രോജക്റ്റ്. ഈ വര്‍ഷം ജൂലൈയില്‍ ഹന്‍സികയുടെ 50ാമത്തെ ചിത്രം ‘മഹാ’ റിലീസിനെത്തിയിരുന്നു. ’50 സിനിമ പൂര്‍ത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നല്‍കിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാന്‍ തുണയായത്. പ്രിയപ്പെട്ട ആരാധകരില്ലെങ്കില്‍ എന്റെ കുടുംബം അപൂര്‍ണമാണ്. സിനിമയാണ് എനിക്ക് എല്ലാം ‘, 50 സിനിമകള്‍ പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ചുകൊണ്ട് ഇങ്ങനെയാണ് ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

3 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

3 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

4 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

5 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

6 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

6 hours ago