Celebrity

ഗോപിയേട്ടൻ വന്നില്ലേയെന്ന് കമന്റ്, ചുട്ട മറുപടിയുമായി അഭയ ഹിരണ്‍മയി

ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളുടെ ഒരു വീഡിയോയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചിരുന്നത്. സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‍നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണ് എന്നും മറ്റൊരു കുറിപ്പില്‍ അഭയ എഴുതിയിരുന്നു. വിഡിയോയ്ക്കും കുറിപ്പിനും വന്ന കമന്റുകള്‍ക്ക് അതേ തരത്തില്‍ മറുപടി പറയുകയായിരുന്നു അഭയ ഹിരണ്‍മയി

ഗോപിയേട്ടൻ (ഗോപി സുന്ദര്‍) വന്നോ എന്ന ഒരു കമന്റിന് അതേ നാണയത്തില്‍ അഭയ ഹിരണ്‍മയി മറുപടി നല്‍കി വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നാണ് അഭയ മറുപടി നല്‍കിയത്. എന്തായാലും അഭയ ഹിരണ്‍മയിയുടെ മറുപടിയും ചര്‍ച്ചയാകുകയാണ്. അഭയ ഹിരണ്‍മയിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നും ഒട്ടേറെ കമന്റുകള്‍ എഴുതിയിരിക്കുന്നു.

എന്തൊരു സംഭവബഹുബലമായ വര്‍ഷം എന്നാണ് കുറിപ്പില്‍ അഭയ ഹിരണ്‍മയി എഴുതിയിരിക്കുന്നത്. ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഞാൻ ഇപ്പോള്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ പ്രക്രിയ ഞാൻ ആസ്വദിക്കുന്നു.

ഈ ലോകത്ത് നിന്ന് ഇത്രയും അധികം സ്‍നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനേ ആകുന്നില്ല. ഈ സ്‍നേഹത്തിനു മുന്നില്‍ ഞാൻ വിനയാന്വിതയാകുന്നു. ഞാൻ മികച്ച ഒരു സംഗീതജ്ഞയും അതിലുപരി മികച്ച വ്യക്തിയുമായിരിക്കുമെന്ന് ഞാൻ ഉറപ്പുതരുന്നുവെന്നും അഭയ ഹിരണ്‍മയി എഴുതിയിരിക്കുന്നു. ബര്‍ത് ഡേ കേക്കിന്റെ ഫോട്ടോയും അഭയ് ഹിരണ്‍മയി പങ്കുവെച്ചിട്ടുണ്ട്.

B4 Admin

Recent Posts

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

2 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

2 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

3 hours ago

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

3 hours ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

17 hours ago