actress-kushboo-sundar-replies-to-those-who-ask-about-her-weight-loss-
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടി ഖുശ്ബു. ഒരുകാലത്ത് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നിറസാന്നിധ്യമായിരുന്നു താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. അടുത്തിടെ വമ്പൻ മേക്കോവർ നടത്തി താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്.
താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ വണ്ണം കുറഞ്ഞതു കണ്ട് വല്ല അസുഖവുമുണ്ടോ എന്ന് ചോദിച്ചവരുണ്ട്. ഇപ്പോൾ അവർക്ക് മറുപടിയുമായി എത്തുകയാണ് താരം.
ഖുശ്ബു ട്വിറ്ററിലൂടെ കുറിപ്പ് വായിക്കാം
“20 കിലോ ഭാരം കുറഞ്ഞ്, ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇത്രയും ആരോഗ്യത്തോടെ താൻ ഇതുവരെ ഇരുന്നിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങളും സ്വന്തം ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ് ശരിയായ സമ്പത്തെന്ന് മറക്കരുത്. ഇനി എനിക്ക് എന്തെങ്കിലും അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഇത്രയും ആരോഗ്യത്തോടെ ഞാൻ ഇതുവരെ ഇരുന്നിട്ടില്ല. ശരീരഭാരം കുറച്ച് ഫിറ്റ് ആവാൻ നിങ്ങളിൽ പത്തു പേരെയെങ്കിലും പ്രചോദിപ്പിച്ചാൽ, സ്വയം വിജയിച്ചതായി ഞാൻ കണക്കാക്കും” ഖുശ്ബു കുറിച്ചു. തന്റെ പഴയ ചിത്രവും പുതിയ ചിത്രവും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്.
രജനീകാന്തിന്റെ അണ്ണാത്തെയാണ് ഖുശ്ബുവിന്റെ തിയേറ്ററിൽ എത്തിയ അവസാന ചിത്രം. സിനിമയ്ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമാണ് താരം. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ ഖുഷ്ബു അവിടെ സ്ഥാനാർഥിയുമായി. തൗസൻറ് ലൈറ്റ്സ് മണ്ഡലത്തിൽ മത്സരിച്ച അവർ പക്ഷേ ഡിഎംകെ സ്ഥാനാർഥിയോട് തോൽക്കുകയായിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…