ജല്‍പായിഗുരി: രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കോളേജിനുള്ളില്‍ ബലാത്സംഗത്തിനിരയായതായി പരാതി. കൂച്ച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളേജില്‍ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. നവംബര്‍ 30നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പരാതി നല്കാന് തയ്യാറായില്ലെങ്കിലും വെള്ളിയാഴ്ച പരാതിയുമായി രംഗത്തെത്തി. കോളേജില്‍ മതിയായ സുരക്ഷയില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ആരോപണമുയര്‍ന്നു.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…