actress-meera-jasmine-express-her-love-through-dance-video-in-new-instagram-post
മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയാണ് മീര ജാസ്‌മിൻ. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. താരത്തിന്റെ രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര എത്തുന്നത്. കൂടാതെ ഇനി സിനിമയിൽ സജീവമായി തുടരുമെന്നും നടി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം തിരിച്ചുവരവിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു നടി. മീര പങ്കുവച്ച ആദ്യ ചിത്രത്തിന് തന്നെ ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലേക്കുള്ള വരവ് മീരാ ജാസ്‍മിൻ അറിയിച്ചത്.
പുതിയ വിശേഷങ്ങളും ഓർമകളുമായി തന്റെ എല്ലാ ആരാധകർക്കുമൊപ്പം ഒന്നുകൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് രണ്ട് ലക്ഷത്തോളം പേരാണ് ചിത്രം ഏറ്റെടുത്തത്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപ്പേർ താരത്തെ ഫോളോ ചെയ്യാനും തുടങ്ങി.
എന്നാൽ കന്നി പോസ്റ്റിന് ലഭിച്ച സ്വീകരണം മീരയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഈ ആഹ്ലാദവും താരം ആരാധകരുമായി പങ്കുവച്ചു. ഇപ്പോഴിതാ തന്റെ സ്നേഹം നൃത്തത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് മീര. ഈ നന്ദിപ്രകടനമാണ് ഇൻസ്റ്റയിലെ മീരയുടെ രണ്ടാമത്തെ വിഡിയോ. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക.
അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്, ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്നും മീര പറഞ്ഞു. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മീര പറഞ്ഞിരുന്നു.
തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തനിക്ക് വലിയ സന്തോഷം നൽകുന്നതാണെന്നും ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകുമെന്നും മീര വ്യക്തമാക്കി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുതിയ ചിത്രം വൈറലാകുകയാണ്.
അതേസമയം 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…