nayanthara new film
നയൻതാര, സമാന്ത, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാതുവാക്കുലെ രണ്ട് കാതൽ.സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്നും നൽകുന്ന സൂചന . വിഘ്നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്നേഷ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. കൺമണി എന്നാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിന്റെ മുൻപിറങ്ങിയ ടീസറും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനവും സൂപ്പർ ഹിറ്റായിരുന്നു. ഖദീജ എന്ന കഥാപാത്രമായി സമാന്തയുമെത്തുന്നു. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് ആദ്യമായാണ് സമാന്തയും നയൻതാരയും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീശാന്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേഷ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് കേരളമായിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഏപ്രിൽ 28 ന് ചിത്രം തീയേറ്ററുകളിലെത്തും.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…