വിഘ്നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംബോ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. ക്രിക്കറ്റ് താരം ശ്രീശാന്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മാത്രമല്ല മലയാളികൾക്ക് സന്തോഷം നൽകിക്കൊണ്ട് വാർത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നേരത്തെ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുകയാണോ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. ഇതിനു മറുപടിയാണ് ഇപ്പോഴത്തെ പോസ്റ്റ്.
A true champion on the cricket field and surely going to rule the Silverscreen too ❤️
Introducing Sreesanth as Mohammed Mobi ????
Happy Birthday Wishes @sreesanth36 sir ❤️#sreesanth #happybirthdaysreesanth #kaathuvaakularendukaadhal #rowdypictures pic.twitter.com/bedcm5rWF1
— Rowdy Pictures (@Rowdy_Pictures) February 7, 2022
ശ്രീശാന്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ സന്തോഷം പങ്കുവച്ചത്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീശാന്തിന് പിറന്നാൾ ദിനത്തിലാണ് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റർ പങ്കുവച്ചത്. മലയാളം- ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ശ്രീശാന്ത് തമിഴിൽ എത്തുന്നത്.
വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. അണ്ണാത്തെയാണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിബന്ധനകളോടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രം ഒ.ടി.ടിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

