Categories: India

സത്യം പറയാനും വയ്യേ?..സമൂഹമാധ്യമത്തിലൂടെ നെഹ്റു കുടുംബത്തെ അപമാനിച്ചു എന്നാരോപിച്ച് പ്രമുഖ നടിയെ അറസ്റ് ചെയ്തു

ജയ്പുര്‍: സമൂഹ മാധ്യമങ്ങളില്‍ നെഹ്റു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച്‌ നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടിലാല്‍ നെഹ്റു , ജവഹര്‍ലാല്‍ നെഹ്റു , അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്റു ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും പോസ്റ്റു ചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസ് നടപടി.

അഹമ്മദാബാദില്‍ നിന്നാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്‍കിയ പരാതിയെത്തുടര്‍ന്ന് ബോളിവുഡ് നടിക്കെതിരെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ രാജസ്ഥാന്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി നടി പായല്‍ റോഹത്ഗി രംഗത്തെത്തി. രാജസ്ഥാന്‍ പൊലീസ് തന്നെ അറസ്റ്റു ചെയ്തുവെന്ന് അവര്‍ ആരോപിച്ചു. മോട്ടിലാല്‍ നെഹ്‌റുവിനെകുറിച്ച് വീഡിയോ തയ്യാറാക്കിയതിനാണ് തന്നെ അറസ്റ്റു ചെയ്തത്. ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ വിവരങ്ങളാണ് തയ്യാറാക്കാന്‍ ഉപയോഗിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും അവര്‍ സമൂഹ മാധ്യമത്തിലൂടെ ആരോപിച്ചു.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

2 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

2 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

3 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

3 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

4 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

4 hours ago