Health

തണ്ണിമത്തന്‍ ജ്യൂസില്‍ കുരു കൂടി ചേര്‍ത്തടിച്ച് കുടിയ്ക്കൂ…ഗുണങ്ങൾ പലത്!

തണ്ണിമത്തന്‍ വിശപ്പും ദാഹവും ഒരു പോലെ ശമിപ്പിയ്ക്കുന്ന ഒന്നാണ്. നാം പൊതുവേ തണ്ണിമത്തന്‍ കഴിക്കുമ്പോഴും ജ്യൂസ് തയ്യാറാക്കുമ്പോഴും കുരു കളഞ്ഞാണ് തയ്യാറാക്കുക.എന്നാല്‍ ഈ കുരു കളയരുത്. കാരണം തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചെറുതല്ല. ഇതിനാലാണ് ഇത് ഉണക്കി നമുക്ക് വാങ്ങാന്‍ ലഭിയ്ക്കുന്നത്. നല്ല വില കൊടുത്താലാണ് തണ്ണിമത്തന്‍ കുരു വാങ്ങാന്‍ സാധിക്കുക. തണ്ണിമത്തന്‍ കുരുവില്‍ പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

​ഹൃദയാരോഗ്യം​

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാന്‍ മികച്ചതാണ് തണ്ണിമത്തന്‍ കുരുവെന്നത്.
അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ആന്റിഹൈപ്പർ‌ടെൻസിവ് മരുന്നുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്നു.തണ്ണിമത്തൻ വിത്തുകളിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു.

പ്രമേഹ രോഗികള്‍ക്കും മിതമായി ഇത് കഴിയ്ക്കാം. തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.ഇവര്‍ ഇത് ജ്യൂസാക്കുന്നതിന് പകരം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തണ്ണിമത്തന്റെ വെളുത്ത ഭാഗവും പ്രമേഹമുളളവര്‍ക്ക് നല്ലതാണ്.

​ചര്‍മാരോഗ്യത്തിനും​

ചര്‍മാരോഗ്യത്തിനും തണ്ണിമത്തന്‍ കുരു നല്ലതാണ്. വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള ഓക്സിഡേറ്റീവ് നാശത്തെ തടയുന്നതിലൂടെ ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ എ, ബി, സി എന്നീ വൈറ്റമിനുകള്‍ ചര്‍മത്തിന് നല്ലതാണ്. കൊളാജന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കുന്നു. ചര്‍മത്തിന് തിളക്കം നല്‍കാനും പാടുകളും കുത്തുകളുമെല്ലാം മങ്ങിപ്പോകാനും ഇത് സഹായിക്കുന്നു.തണ്ണിമത്തനിലെ ലൈക്കോപീനും ബീറ്റാ കരോറ്റിനും ചര്‍മ്മത്തെ വെയിലില്‍ നിന്ന് സംരക്ഷിക്കും. ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, സിങ്ക് എന്നിവ മുടിയേയും ശക്തിപ്പെടുത്തും. കുരുവിലടങ്ങിയിരിക്കുന്ന പ്രോട്ടീനും അമിനോ ആസിഡും മുടി വളരാൻ സഹായിക്കും.

​ പ്രതിരോധ ശേഷി ​

ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ വിത്തുകള്‍. തണ്ണിമത്തൻ വിത്തുകളിൽ ഗ്ലോബുലിൻ, ആൽബുമിൻ എന്നീ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്, ഈ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു, അണുബാധകൾക്കെതിരെ പോരാടാനും രക്തപ്രവാഹത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിർത്താനും അത് സഹായിക്കുന്നു. ഇത് നമ്മുടെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്.

​കിഡ്‌നി ആരോഗ്യത്തിന്​

കിഡ്‌നി ആരോഗ്യത്തിന് ഇതേറെ ഗുണകരമാണ്. ഇത് നല്ലൊരു ഡൈയൂററ്റിക്കാണ്. മൂത്ര വിസര്‍ജനം സുഗമമാക്കുന്നതിന് സഹായിക്കുന്നു. 91 ശതമാനം വെള്ളം അടങ്ങിയിരിക്കുന്ന തണ്ണിമത്തനില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വേനലില്‍ ഉണ്ടാകാന്‍ സാധ്യതയുളള ഹീറ്റ് സ്‌ട്രോക്ക് കുറയ്ക്കുന്നു. ശരീരത്തിന്റെ ബാലന്‍സിനും ഊര്‍ജം നല്‍കാനും സാധിയ്ക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ കുരുവെന്നത്.ശരീര ഭാരം വര്‍ദ്ധിപ്പിക്കില്ല. ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ – ഓസ്റ്റിയോപൊറോസിസ് തടയാനും ഇത് സഹായിക്കുന്നു.

anaswara baburaj

Recent Posts

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കെ സുരേന്ദ്രനെ കണ്ട് സജി മഞ്ഞക്കടമ്പിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ്…

25 seconds ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

2 hours ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക്…

2 hours ago