Spirituality

വീട്ടിൽ ശംഖ് സൂക്ഷിക്കാറുണ്ടോ? ഐശ്വര്യവും ഭാഗ്യവും തേടിയെത്തും!

ഹിന്ദു വിശ്വാസ പ്രകാരം ഓംകാരം പ്രവഹിക്കുന്ന ഒരു വാദ്യമാണ് മഹാവിഷ്ണുവിൻ്റെ മുദ്രയായ ശംഖ്. ക്ഷേത്രത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഇവ. ശംഖനാദം നെഗറ്റീവ് ഊര്‍ജത്തെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. വേദശാസ്ത്രപ്രകാരം ശംഖ് രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് നാദത്തിനായി ഉപയോഗിക്കുന്ന ശംഖുകളും മറ്റൊന്ന് ആരാധനയ്ക്കായി ഉപയോഗിക്കുന്ന ശംഖുകളും. ഏതൊരു വ്യക്തിയാണോ നിത്യവും ശംഖ് ഊതുന്നത് അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയും. ദിവസവും വീട്ടിൽ ശംഖ് രണ്ട് തവണയെങ്കിലും (രാവിലെയും വൈകുന്നേരവും) ഊതിയാൽ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.

വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും നേടിത്തരും. കുടുംബത്തിലെ നെഗറ്റീവ് ഊര്‍ജത്തെ ശംഖിൽ നിന്ന് പ്രഹവിക്കുന്ന നാദം നശിപ്പിക്കും. എന്നാൽ ഒരു ശംഖ് മാത്രം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. രണ്ട് ദിക്കുകളിലായി രണ്ട് ശംഖകളുണ് വീട്ടിൽ കരുതേണ്ടത്. ഊതാനായി ഒന്നും പൂജാവിധികള്‍ക്കായി മറ്റൊന്നും എന്നതാണ് ഇതിനു പിന്നിലുള്ള തത്വം. ഊതാൻ ഉപയോഗിക്കുന്ന ശംഖ് മഞ്ഞത്തുണിയിൽ സൂക്ഷിക്കണം. പൂജാവിധികള്‍ക്ക് ഉപയോഗിക്കുന്ന ശംഖ് ഗംഗാജലം കൊണ്ട് വ്യത്തിയാക്കി വെള്ളത്തുണിയിൽ സൂക്ഷിക്കണം എന്നാണ് നിയമം. പൂജയ്ക്ക് ഉപയോഗിക്കുന്നവ ഉയര്‍ന്ന പ്രതലത്തിൽ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

ശംഖിൻ്റെ ഐതീഹ്യം

പ്രഭാസ എന്ന സമുദ്രത്തിലുള്ള ശംഖിനുള്ളിൽ വസിച്ചിരുന്ന അസുരനായിരുന്നു ശംഖാസുരൻ (പഞ്ചജൻ). ഒരിക്കൽ ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനി മഹർഷിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് തൻ്റെ പുത്രനെ തൻ്റെ പക്കൽ എത്തിക്കണമെന്ന് സാന്ദീപനി മഹര്‍ഷി ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു. ഗുരുവിൻ്റെ കൽപ്പയോടെ ശ്രീകൃഷ്ണൻ ശംഖാസുരനെ വധിച്ച് ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിച്ചു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്‌ണാ അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തിച്ചേർന്നു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.

anaswara baburaj

Recent Posts

ഒരു രാജ്യം ഒരു ജഴ്സി! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി; ഓറഞ്ചും നീലയും പ്രധാന നിറങ്ങൾ

ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ…

35 mins ago

അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് നരേന്ദ്രമോദിയുടെ ആഹ്വാനം

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ…

39 mins ago

‘ജനങ്ങൾ എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നു; വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും’;സ്മൃതി ഇറാനി

ലക്‌നൗ: അമേഠിയിലെ ജനങ്ങൾ സ്വന്തം കുടുംബാംഗമായാണ് തന്നെ കാണുന്നതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സമൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന…

41 mins ago

സിസിടിവി മെമ്മറി കാർഡ് മേയറും എം എൽ എ യും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചു! എം എൽ എ സച്ചിൻ ദേവ് ബസ്സിൽ അതിക്രമിച്ച് കയറി തെറിവിളിച്ചു, യദുവിന്റെ പരാതിയിൽ ഗുരുതര വകുപ്പുകൾ ചുമത്തി എഫ് ഐ ആർ!

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി പോലീസ് ഇന്ന്…

2 hours ago