Cinema

ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം ‘ആദിപുരുഷിന്റെ; ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒക്ടോബർ രണ്ടിന് അയോദ്ധ്യയിൽ റിലീസ് ചെയ്യാനൊരുങ്ങി സംവിധായകൻ ഓം റൗട്ട്

അയോദ്ധ്യ : ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ആദിപുരുഷിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒക്ടോബർ രണ്ടിന് അയോദ്ധ്യയിൽ റിലീസ് ചെയ്യും. പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ബിഗ്‌ബജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ലോഞ്ചിനായി മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും അയോദ്ധ്യയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട് . പ്രഭാസിനും സെയ്ഫിനും പുറമെ കൃതി സനോൻ, സണ്ണി സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രഭാസിന്റെ ആദിപുരുഷ് 2023 ജനുവരി 12 ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

സെപ്റ്റംബർ 27 ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആദിപുരുഷിന്റെ ടീസറിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് തീയതിയും പ്രഖ്യാപിച്ചു.

ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ ചിത്രമാണ് ആദിപുരുഷ്. ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ശ്രീരാമനായും സെയ്ഫ് അലി ഖാൻ രാവണനായുമാണ് എത്തുന്നത്. ഏകദേശം 500 കോടിയുടെ ബഡ്ജറ്റിൽ നിർമ്മിച്ച ആദിപുരുഷ് സംക്രാന്തിക്ക് മുന്നോടിയായി 2023 ജനുവരി 12 ന് റിലീസ് ചെയ്യും.

കോവിഡ് -19 കാരണം ആദിപുരുഷിന്റെ റിലീസ് തീയതി പലതവണ മാറ്റിവെച്ചിരുന്നു. 2023ൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

7 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

7 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

9 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

2 days ago