Rape Case
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, ഒരു കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്ത് പോലീസ്. ചെന്നൈയിലാണ് സംഭവം നടന്നത്. രക്ഷിതാക്കളായിരുന്ന ദമ്പതികളും അവരുടെ രണ്ട് ആണ്‍മക്കളുമാണ് ദത്തെടുത്ത 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒളിവില്‍ കഴിയുന്ന മൂന്നാമത്തെ മകനായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ലോറി റിപ്പയര്‍ ചെയ്യുന്ന കട നടത്തുകയാണ് 64-കാരനായ പിതാവ്. ഇയാളുടെ രണ്ട് ആണ്‍മക്കളും ലോറി-കാര്‍ ഡ്രൈവര്‍മാരാണ്. മൂന്നാമത്തെ മകന്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററാണ് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു.അതേസമയം 2005ലാണ് പെണ്‍കുട്ടിയെ ദമ്പതികള്‍ ദത്തെടുക്കുന്നത്. മൂന്ന് ആണ്‍മക്കളായതിനാല്‍ പെണ്‍കുട്ടിയെ വേണമെന്ന ആഗ്രഹത്താലായിരുന്നു ഇതെന്നാണ് ദമ്പതികള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കുടുംബം അതിദാരിദ്രത്തിലായിരുന്നതിനാല്‍ അവര്‍ കുട്ടിയെ ദത്ത് നല്‍കുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയാകുകയായിരുന്നു. അച്ഛനും സഹോദരന്മാരും തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന കാര്യം 17-കാരിയായ പെണ്‍കുട്ടി അമ്മയുടെ സ്ഥാനത്തുള്ള രക്ഷിതാവിനോട് പറഞ്ഞെങ്കിലും അവര്‍ ചെവികൊണ്ടില്ല. തുടർന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹ ചടങ്ങിനിടെ പെണ്‍കുട്ടി തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടുമുട്ടിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. പിന്നീട് അവരുടെ സഹായത്തോടെ പെണ്‍കുട്ടി ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…