India

ഇനി ശത്രുക്കൾക്കെതിരെ കടലിലും പ്രതിരോധം തീർക്കും; ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐഎൻഎസ് വേല

മുംബൈ: കടലിൽ പ്രതിരോധം തീർക്കാൻ ഇന്ത്യ നാവിക സേനയ്ക്ക് (Indian Navy) പുതിയ മുങ്ങിക്കപ്പൽ. നാവികസേനയുടെ 4-ാം സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് വേല ഇനി സേനയുടെ ഭാഗം. മുംബൈ തുറമുഖത്ത് രാവിലെ നടന്ന ചടങ്ങിൽ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗാണ് ഐ.എൻ.എസ് വേല കമ്മീഷൻ ചെയ്തത്. അന്തർവാഹിനികളിൽ ഏറ്റവും പ്രഹരശേഷിയുള്ളതും വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകുന്നതാണ് വേലയുടെ പ്രത്യേകതയെന്ന് അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു.

ഐ.എൻ.എസ് വേല എന്ന 1973ലെ അന്തർവാഹിനിയുടെ പുതിയ തലമുറ അന്തർവാഹിനി അതേ പേരിലാണ് വീണ്ടും സമുദ്രസുരക്ഷയുടെ ഭാഗമായത്. ഇന്ത്യൻ നാവികസേനയും ഫ്രഞ്ച് നാവികസേനയും സംയുക്തമായി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന പ്രോജക്ട്-75 ന്റെ ഏറ്റവും മികച്ച നാലാമത്തെ ദൗത്യവും വിജയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സമുദ്രസുരക്ഷാ മേഖലയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പാകത്തിനാണ് വേലയുടെ രൂപകൽപ്പനയെന്നും സിംഗ് പറഞ്ഞു. മസഗാവ് ഷിപ്പ്യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. 2019ൽ നിർമ്മാണം പൂർത്തിയാക്കിയ വേല രണ്ടുവർഷമായി നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് നാവികസേനയ്‌ക്ക് കൈമാറിയത്. പ്രോജക്ട് 75ന്റെ ഭാഗമായിട്ടാണ് ഐ.എൻ.എസ് വേല നിർമ്മിക്കപ്പെട്ടത്. ആറ് അന്തർവാഹിനികളാണ് ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്നത്.

സമുദ്ര പ്രതിരോധ ശേഷിയുള്ള വേല ഉപരിതലത്തിലെത്തി പോരാടാനും കടലിനടിയിൽ പോരാടാനും ഒരു പോലെ ക്ഷമതയുള്ള അന്തർവാഹിനിയാണ്. ശത്രുസേനകളുടെ സമുദ്രാന്തര രഹസ്യങ്ങൾ കണ്ടെത്താനും മൈനുകൾ സ്ഥാപിക്കാനും സമുദ്രത്തിലെ നിരീക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാനാകുന്ന അന്തർവാഹിനിയാണ് വേലയെന്നും നാവിക സേന പറഞ്ഞു. നാവികസേനയ്‌ക്ക് ഇതേ വിഭാഗത്തിൽ കൽവരി, ഖണ്ഡേരി, കരൻജി എന്നീ അന്തർവാഹി നികൾ നിലവിൽ ശക്തമായ കാവലായി സമുദ്രത്തിലുണ്ട്. 1973 ആഗസ്റ്റ് 31നാണ് ഐ.എൻ.എസ് വേലയെന്ന ആദ്യ അന്തർവാഹിനി നാവികസേനയ്‌ക്കായി സമുദ്രത്തിലിറങ്ങിയത്. 37 വർഷത്തെ സേവനത്തിന് ശേഷമാണ് 2010 ജൂൺ 25ന് ആ യുദ്ധ അന്തർവാഹിനി ഡീകമ്മീഷൻ ചെയ്തത്.

പ്രത്യേകതകൾ

  • നീളം – 67.5 മീറ്റർ, പൊക്കം – 12.3 മീറ്റർ, ഭാരം – 1565 ടൺ
  • ചൈനയുടെ വർധിക്കുന്ന നാവിക കരുത്തിനുള്ള ഇന്ത്യൻ മറുപടിയാകും സ്കോർപീൻ കുടുംബത്തിലെ ഈ നാലാമൻ. ശബ്ദത്തിന്റെ തോത് വളരെ കുറഞ്ഞ ഇവയെ ശത്രുക്കൾക്കു കണ്ടുപിടിക്കാൻ പാടാണ്. തീർത്തും ജലജന്യമായ ആകാരവും ഇക്കാര്യത്തിൽ വേലയ്ക്കു സഹായമേകും.
  • വെള്ളത്തിനടിയിലും ജലോപരിതലത്തിലും ശത്രുക്കപ്പലുകളെയും ജലവാഹനങ്ങളെയും തകർക്കാൻ വേലയ്ക്ക് മികവു കൂടും. ടോർപി‍ഡോ, കപ്പൽവേധ മിസൈലുകൾ വേലയിൽ നിന്നു തൊടുക്കാം. നിർമാണം ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
admin

Recent Posts

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച…

13 mins ago

കേന്ദ്രാനുമതി ലഭിച്ചത് ഇന്നലെ രാത്രി ! പിണറായി അപ്രതീക്ഷിത വിദേശ യാതയ്ക്ക്

സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം. മുഖ്യമത്രിക്കൊപ്പം മകളും മരുമകളാനും I CPIM

26 mins ago

അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹയാത്രികൻ സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ…

44 mins ago

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു, 5 തൊഴിലാളികൾക്ക് പരിക്ക്

കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി…

54 mins ago

വിഷയം ഗൗരവമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ ! അന്വേഷണം പുരോഗമിക്കുന്നു

ആക്രമണത്തിന് ചൈനയും സഹായം നൽകിയതായി സൂചന ! 18 അംഗ ഭീകരരെ നിയന്ത്രിക്കുന്നത് പാകിസ്ഥാനിലെ പഞ്ചാബിൽ നിന്ന് I NARENDRAMODI

56 mins ago

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല! മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ്…

1 hour ago