Tuesday, December 16, 2025

നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്, ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ… സോണിയാ ഗാന്ധിയെ ട്രോളി അഡ്വ എ ജയശങ്കര്‍

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ സോണിയാ ഗാന്ധി വിമര്‍ശിച്ചതിനെ പരിഹസിച്ച് അഡ്വ എ ജയശങ്കറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 പേരില്‍ 19പേര്‍ ഇന്നലെ പാര്‍ലമെന്റില്‍ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹിന്ദിയിലല്ല സ്വന്തം നാട്ടിലെ ഭാഷ ഉപയോഗിക്കണമായിരുന്നു എന്ന് സോണിയ നിര്‍ദ്ദേശിച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

അതേസമയം വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും 2014ലും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയതെന്നും കൊടിക്കുന്നില്‍ പ്രതികരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ സോണിയാ ഗാന്ധിയെ ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍.
ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയന്‍ ഹേ… എന്ന തലക്കെട്ടിലാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2082996261830089/

Related Articles

Latest Articles