Kerala

പാർട്ടി കോൺഗ്രസ്സ് ഒരു പാഴ് കോൺഗ്രസ്സായി മാറിയിരിക്കുന്നു! ആർ.എസ്.എസിനെ പഠിക്കാൻ ശാഖയിലേക്ക് സ്വാഗതമെന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ

കണ്ണൂർ: ദേശീയ രാഷ്ട്രീയത്തിൽ സി പി എമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. ബി.ജെ.പിയെയും ആർ.എസ്.എസിനെയും തറപറ്റിക്കുക എന്നതാണ് സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രധാന പ്രമേയമെന്ന് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അടക്കം പരിഹാസവും നിറഞ്ഞിരുന്നു.
ആർ.എസ്.എസിനെ കുറിച്ച് പഠിക്കണമെന്ന് ആഗ്രഹമുള്ള സഖാക്കളെയെല്ലാം ശാഖയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് അഡ്വ. ബി ഗോപാലകൃഷ്ണൻ, ഫെയ്‌സ്ബുക്കിലൂടെ സഖാക്കളോട് പറയുന്നത്.

ആർ.എസ്.എസിനെ പഠിക്കാൻ ലോകത്തെ ഏതെങ്കിലും സർവ്വകലാശാലകളിൽ പോയിട്ട് ഒരു കാര്യവുമില്ലെന്നും, നേരിട്ട് ശാഖയിലേക്ക് വന്നാൽ മതിയെന്നും അദ്ദേഹം പറയുന്നു. ആർ.എസ്.എസ് എന്താണെന്നും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മനസിലാക്കുന്നതിനോടൊപ്പം, ജനങ്ങളിൽ ആർ.എസ്.എസ് സ്വാധീനം ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിച്ച് ബിരുദമെടുത്ത്‌ മടങ്ങാമെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

BJP യേയും RSS നേയും എങ്ങിനെയും പിടിച്ച് കെട്ടാനും പഠിക്കാനുമാണ് പാർട്ടി കോൺഗ്രസ്സിലെ പ്രമേയവും ആഹ്വാനവും. RSS നെ പഠിക്കാൻ ലോകത്തെ ഏതെങ്കിലും സർവ്വകലാശാലകളിൽ പോയിട്ട് ഒരു കാര്യവുമില്ല, പഠിക്കാനാണെങ്കിൽ നല്ലത് RSS ന്റെ ശാഖയിൽ നേരിട്ട് വരുന്നതാണ്. പാർട്ടി കോൺഗ്രസ്സിലെ എല്ലാ CPM സഖാക്കന്മാരേയും നേതാക്കളേയും RSS ശാഖയിലേക്ക് ക്ഷണിക്കുന്നു. RSS എന്താണെന്നും എങ്ങിനെ പ്രവർത്തിക്കുന്നുവെന്നും എന്ത് സ്വാധീനം ഉണ്ടാക്കുന്നുവെന്നും പഠിച്ച് ബിരുദം എടുത്ത് മടങ്ങാം. SRPക്ക് പ്രത്യേക ക്ഷണം. കാരണം ബാലനായിരുന്നപ്പോൾ RSS ൽ വന്ന ഓർമ്മകൾ ഉണ്ടായിരിക്കുമല്ലോ?
22-ാംCPM പാർട്ടികോൺഗ്രസ്സിൽ നിന്ന് 23-ാം പാർട്ടി കോൺഗ്രസ്സിലെത്തുമ്പോൾ പറയാൻ മുദ്രാവാക്യങ്ങളില്ലാതെ, കൊടുക്കാൻ ക്രിയാത്മക നിർദ്ദേശങ്ങളൊ, ആശയങ്ങളൊ ഇല്ലാതെ, കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രവും വിലയില്ലാത്ത പ്രമേയങ്ങളുമായി, പാർട്ടി കോൺഗ്രസ്സ് ഒരു പാഴ് കോൺഗ്രസ്സായി മാറിയിരിക്കുന്നു.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

2 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

10 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

12 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

13 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

13 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago