ചെന്നൈ: ഓടുന്ന ബസിൽ മദ്യപിച്ച് ലക്കുക്കെട്ട് പെൺകുട്ടികൾ. തമിഴ്നാട് ചെങ്കൽപേട്ടയിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടികളിൽ ഒരാൾ തന്നെയാണ് പകർത്തകിയതെന്നാണ് കരുതുന്നത്.
വിഡിയോയിൽ സ്‌കൂൾ യൂണിഫോമിലുള്ള ഒരു സംഘം പെൺകുട്ടികളും ആൺകുട്ടികളും ബിയർ കുടിക്കുന്നതായാണ് കാണാൻ കഴിയുന്നത്. എല്ലാവരും ചെങ്കൽപേട്ട് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളാണെന്നാണ് വിവരം. വീഡിയോ വൈറലായപ്പോൾ പഴയ ദൃശ്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടായിരുന്നു ചൊവ്വാഴ്ച നടന്ന സംഭവമെന്ന് അറിയുന്നത്.
തിരുക്കഴുകുന്ദ്രത്ത് നിന്ന് തച്ചൂരിലേക്കുള്ള ബസിലായിരുന്നു വിദ്യാർത്ഥികൾ യാത്ര ചെയ്തത്. ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ ഇടപെട്ടിരിക്കുകയാണ് പോലീസ്. അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ വിദ്യാർത്ഥികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

