Advertisement of the state government making INS Vikrant a Kerala brand product.
തിരുവനന്തപുരം: ഐ എൻ എസ് വിക്രാന്തിനെ കേരള ബ്രാൻഡ് ഉത്പന്നമാക്കി സംസ്ഥാന സർക്കാരിന്റെ പരസ്യം. സംസ്ഥന സർക്കാരിന്റെ സംരംഭങ്ങളുടെ കൂട്ടത്തിലാണ് നാവിക സേനയുടെ പടക്കപ്പൽ ആയ ഐ എൻ എസ് വിക്രാന്ത്, മേഡ് ഇൻ കേരള‘ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ താഴെയായി ഇന്ത്യയിലെ ഏറ്റവും മികച്ച ഏകജാലക സംവിധാനം എന്ന പേരിൽ കെ-സ്വിഫ്റ്റിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.പരസ്യം പുറത്തിറങ്ങിയതോടെ സർക്കാരിനെതിരെ രൂക്ഷ വിമർനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ഇങ്ങനെ ആണെങ്കിൽ തുമ്പയിൽ നിന്നും വിടുന്ന റോക്കറ്റിന്റെ പിതൃത്വവും പിണറായി ഏറ്റെടുക്കുമല്ലോ എന്നാണ് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുന്നത്. ‘അസാമാന്യ തൊലിക്കട്ടി’ എന്ന തലക്കെട്ടോടെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ചിത്രം പങ്കുവെച്ചിട്ടുണ്ട്.
സി ഐ ടി യു കൊടി പിടിക്കാൻ കൊച്ചി കപ്പൽശാലയിൽ കയറാത്തത് കൊണ്ടാണ് വിക്രാന്ത് നിർമ്മാണം സമയബന്ധിതമായി പൂർത്തിയായതെന്നും, അങ്ങനെ നോക്കിയാൽ ഇതിന്റെ ക്രെഡിറ്റ് പിണറായിക്ക് അൽപ്പമൊക്കെ നൽകാമെന്നും ചിലർ തമാശ രൂപേണ അഭിപ്രായപ്പെടുന്നു.കേരളത്തെ സംബന്ധിച്ചിടത്തോളം വിമാന വാഹിനി കപ്പൽ ഒരു ചെറുകിട വ്യവസായം മാത്രമാണെന്ന് സാമൂഹിമ മാദ്ധ്യമങ്ങളിൽ മറ്റു ചിലർ പരിഹസിക്കുന്നു. പിണറായി വിജനയെയും പി രാജീവിനെയും കുറ്റം പറയാൻ പറ്റില്ല, പ്രബുദ്ധരുടെ ഇടയിൽ ഇതല്ല, ഇതിനപ്പുറത്തെ പരസ്യവും ഹിറ്റാവുമെന്ന് മറ്റൊരു പരിഹാസം.കേരളത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ പോലും ഇവർക്ക് ‘മേഡ് ഇൻ കേരള‘ ആണെന്നാണ് മറ്റൊരു പരിഹാസം. ഇതിലും ഭേദം സെപ്ടിക് ടാങ്കിൽ ചാടുന്നതാണെന്നും ചിലർ സിപിഎമ്മിനെ ഉപദേശിക്കുന്നു. ‘മേഡ് ഇൻ കേരള‘ ഉത്പന്നമായ ഐ എൻ എസ് വിക്രാന്തിന്റെ പേര് കെ- വിക്രാന്ത് എന്നാക്കണമെന്നും മുഖ്യമന്ത്രിയെ ട്രോളന്മാർ ഉപദേശിക്കുന്നു.
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…