ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന് ശബരിമല കാരണമായെന്ന എല്‍ഡിഎഫ് വിലയിരുത്തലിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍ രംഗത്ത്.
‘മിഥുനം ഒന്നു മുതല്‍ ആക്ടിവിസ്റ്റുകള്‍ക്ക് നിലക്കലിനപ്പുറം പ്രവേശനം അനുവദിക്കില്ല. താഴ്മണ്‍ തന്ത്രിക്കെതിരെയുളള സകല നടപടിയും ഉപേക്ഷിക്കും.വരുന്ന മണ്ഡലകാലത്ത് സിപിഎം മുന്‍കയ്യെടുത്ത് വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ‘റെഡി ടു വെയ്റ്റ് ക്യാമ്പൈന്‍ ഏറ്റെടുക്കും.
സംസ്ഥാനത്തെമ്പാടും ഡിഫി (ഡിവൈഎഫ്‌ഐ) പ്രവര്‍ത്തകര്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും- ഇപ്രകാരം തുടരുകയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:

