Thaliban-news-today
ദില്ലി: അമേരിക്കൻ സൈന്യം പിൻവാങ്ങുന്നതോടെ താലിബാൻ ഭീകരർ പിടിമുറുക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നും അന്‍പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും ഇന്ത്യ ഡൽഹിയിൽ തിരികെയെത്തിച്ചു. കാണ്ഡഹാറിലെ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു.
പ്രത്യേക വ്യോമസേനാ വിമാനത്തിൽ പാക്കിസ്ഥാന്റെ വ്യോമാർതിർത്തി ഒഴിവാക്കിയാണു കാണ്ഡഹാറിൽ നിന്നൊഴിപ്പിച്ച ഇന്ത്യൻ ഉദ്യോഗസ്ഥരെ ഡൽഹിയിലെത്തിച്ചത്. കാണ്ഡഹാർ നഗരത്തിൽ അഫ്ഗാൻ – താലിബാൻ സേനകൾ തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി.
സംഘർഷങ്ങളെ തുടർന്ന് ഹെറാത്, ജലാലാബാദ് നഗരങ്ങളിലെ ഇന്ത്യൻ കോണ്‍സുലേറ്റുകൾ കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ വർഷം ഏപ്രിലിലിൽ അടച്ചിരുന്നു. കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ ആലോചനകളിലെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റോടെ അഫ്ഗാനിസ്ഥാനിലുള്ള സൈനികരെ പൂർണമായി പിൻവലിക്കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.
കാണ്ഡഹാറിലെ എംബസി അടച്ചിട്ടില്ലെന്നും താത്കാലികമായ നടപടിയാണ് ഉണ്ടായതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ജീവനാണ് പരമപ്രധാനം. അതിനാലാണ് ഇന്ത്യക്കാരായ കോണ്‍സുലേറ്ററിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. എന്നിരുന്നാലും അഫ്ഗാനിസ്ഥാൻകാരായ ജീവനക്കാർ വഴി കോണ്‍സുലേറ്റിന്റെ പ്രവർത്തനം തുടരും- വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. അഫ്ഗാനിൽ താലിബാൻ തിരിച്ചു വരുന്നത് ലോകജനതയെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…