International

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. അഫ്ഗാനിസ്ഥാൻ്റെ ആരോഗ്യമേഖലയിൽ ഇന്ത്യ നൽകിവരുന്ന നിരന്തരമായ പിന്തുണയുടെയും സഹകരണത്തിൻ്റെയും പ്രതിഫലനമാണ് ഈ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൗലവി നൂർ ജലാൽ ജലാലിയെ സ്വാഗതം ചെയ്യുന്നതായും സന്ദർശനം ഫലപ്രദമായ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ അറിയിച്ചു.

അടുത്ത കാലത്തായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘങ്ങൾ തുടർച്ചയായി ഇന്ത്യ സന്ദർശിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ-അഫ്ഗാൻ ബന്ധത്തിന്റെ ഭാവി വളരെ തിളക്കമുള്ളതാണെന്ന് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നവംബറിൽ അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി നൂർദിൻ അസീസിയും അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിൽ എത്തിയിരുന്നു. അദ്ദേഹം കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ചകൾ നടത്തുകയും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനും ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും തീരുമാനിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കുന്നതിനും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയും അഫ്ഗാനിസ്ഥാനും പ്രതിജ്ഞാബദ്ധമാണെന്ന് പിയൂഷ് ഗോയൽ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള ചരിത്രപരമായ ബന്ധം മുൻനിർത്തി സാമ്പത്തിക മേഖലയിൽ കൂടുതൽ വിപുലമായ പങ്കാളിത്തം കെട്ടിപ്പടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിലെ ആരോഗ്യ മന്ത്രിയുടെ സന്ദർശനം ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും മരുന്നുകളുടെ വിതരണത്തിനും കൂടുതൽ സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

1 hour ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

2 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

3 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

4 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

5 hours ago