International

അഫ്ഗാനിൽ മാധ്യമങ്ങളുടെയും വായടപ്പിച്ച് താലിബാൻ; മാധ്യമ മേധാവിയെ അറസ്റ്റ് ചെയ്തു; വാർത്തകൾ ആളുകളിലേക്ക് എത്തിച്ചാൽ കൊല്ലുമെന്ന് ഭീഷണി

കാബൂൾ: അഫ്ഗാനിൽ മാധ്യമങ്ങളുടെയും വായടപ്പിച്ച് (Medias Closed In Afghanistan) താലിബാൻ ഭീകരർ. ഇതിനുപിന്നാലെ മാധ്യമ മേധാവിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് താലിബാൻ. അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ടെലിവിഷൻ നെറ്റ്‌വർക്കായ നൂറിൻ ടിവിയുടെ ഉടമയായ ഹാജി ആരിഫ് നൂറിയെയാണ് താലിബാൻ അറസ്റ്റ് ചെയ്തത്. കാബൂളിലെ ഇയാളുടെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ടോളോ ന്യൂസാണ് ഇത് സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടത്. അഫ്ഗാനിസ്ഥാൻ ഇൻഡിപെൻഡന്റ് ജേർണലിസ്റ്റ് അസോസിയേഷൻ തലവനായ ഹുജത്തുള്ള മുജദേദിയും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഹാജി ആരിഫിനെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നുള്ളത് വ്യക്തമായിട്ടില്ലെന്നും മുജദേദി പറഞ്ഞു. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റെടുത്തതിന് പിന്നാലെ മാധ്യമസ്ഥാപനങ്ങൾക്കും, മാധ്യമങ്ങൾക്കും നേരെ വ്യാപകമായ രീതിയിൽ ആക്രമണം ഉണ്ടായിരുന്നു. കാബൂളിൽ നിന്നുള്ള റിപ്പോർട്ടറായ ജാവിദ് യൂസിഫിയെ കഴിഞ്ഞ മാസം താലിബാന്റെ നേതൃത്വത്തിലെത്തിയ സംഘം അടിച്ച് കൊന്നിരുന്നു. കഴിഞ്ഞ ഒരു മാസം മാത്രം പത്രപ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ അഞ്ച് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

അതോടൊപ്പം സ്ത്രീകളുടെ (Women In Afghanistan) യാത്രകൾക്കും കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നാണ് താലിബാൻ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്കാണ് ഇത്തരത്തിൽ ബന്ധുക്കളായ പുരുഷന്മാർ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചത്. 72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാർ ഉണ്ടാകേണ്ടത്. ബന്ധുക്കളായ പുരുഷന്മാർ കൂടെ ഇല്ലെങ്കിൽ ഇവരെ യാത്ര ചെയ്യാൻ അനുമതിക്കരുത്. സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം.

ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണമെന്നും താലിബാൻ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെലിവിഷൻ ചാനലുകളിൽ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കരുതെന്നുമുള്ള നിർദേശം വന്നതിന് പിന്നാലെയാണ് താലിബാൻ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പുരുഷന്മാരും കൂടെ ഉണ്ടായിരിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

11 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

11 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

12 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

12 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

12 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

13 hours ago